ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പ് ; സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പിൽ മണ്ഡലം, ജില്ല, സംസ്ഥാന പ്രസിഡന്റുമാരെ സമവായത്തിലൂടെ നിശ്ചയിക്കും. നാമനിർദേശം ഒഴിവാക്കി തിരഞ്ഞെടുപ്പ് നടപടികളിലൂടെയാകും ഇവരെ പ്രഖ്യാപിക്കുക. ഇതിനായി വോട്ടെടുപ്പിന്റെ മാതൃകയിൽ അഭിപ്രായങ്ങൾ സ്വരൂപിക്കും. സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരും പരസ്യമായ പോർവിളികളും അനുവദിക്കില്ലെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കും. പ്രസിഡന്റുമാരെ തീരുമാനിക്കുമ്പോൾ ആർ.എസ്.എസ്. നേതൃത്വത്തിന്റെ അഭിപ്രായവും തേടുമെന്നാണ് വിവരം.

ഇക്കുറി ആർ.എസ്.എസ്. അഭിപ്രായം പറയാതെ വിട്ടുനിൽക്കുമോയെന്ന സംശയം ബി.ജെ.പി. നേതൃത്വത്തിനുണ്ട്. ബി.ജെ.പി.യിലേക്ക് ആർ.എസ്.എസ്. നിയോഗിച്ചിരുന്ന സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സുഭാഷ്, തിങ്കളാഴ്ചത്തെ ഭാരവാഹി യോഗത്തിൽ ചുമതല ഒഴിയും. ആർ.എസ്.എസ്. പിൻവലിച്ചശേഷവും സുഭാഷ് ചുമതലയിൽ തുടർന്നതിനെ ചൊല്ലിയും മേഖലാ സംഘടനാ സെക്രട്ടറിമാരുമായി ചേർന്ന് യാത്രകൾ നടത്തിയതിനെച്ചൊല്ലിയും വിവാദമുയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...