മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കുമെന്നും കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നും ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൊന്നും ആരും വിമർശിച്ചിട്ടില്ലെന്നുമായിരുന്നു ന്യായീകരിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ ഖജനാവിൽ നിന്ന് കാശ് ചെലവായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അടിയന്തിര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ഉപയോ​ഗിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമർശനമറിയിച്ചിരുന്നു.അതേസമയം, പിഎം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്നും ഇല്ലെങ്കിൽ നിബന്ധനകളോടെ നടപ്പാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...