മണിപ്പൂരില്‍ ബി.ജെ.പിയുടെ അട്ടിമറി ; പ്രതിപക്ഷ ഐക്യത്തിന്‌ ആഹ്വാനവുമായി നിതീഷ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മണിപ്പൂരില്‍ അഞ്ചു ജെ.ഡി.(യു) എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഇരുപാര്‍ട്ടികളും തമ്മില്‍ വാക്‌പോര്‌. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പു ബി.ജെ.പിക്കെതിരേ പ്രതിപക്ഷകക്ഷികളുടെ ഐക്യം രൂപപ്പെടണമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ (യു) ആഹ്വാനം ചെയ്‌തു. അടുത്തയാഴ്‌ച ഡല്‍ഹി സന്ദര്‍ശിക്കുന്ന നിതീഷ്‌ കുമാര്‍ പ്രതിപക്ഷ നേതാക്കളെ കാണുമെന്നും സൂചനയുണ്ട്‌. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ ജനവിധി നന്നായിരിക്കുമെന്നു നിതീഷ്‌ കുമാര്‍ പറഞ്ഞു.

മണിപ്പൂരിലെ ആറു ജെ.ഡി.(യു) എം.എല്‍.എമാരില്‍ അഞ്ചുപേരാണു പാര്‍ട്ടി വിട്ടത്‌. 2020 ല്‍ അരുണാചല്‍ പ്രദേശിലും ഏഴു ജനതാദള്‍ എം.എല്‍.എമാരില്‍ ആറുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അവശേഷിച്ച ഏക എം.എല്‍.എയും കഴിഞ്ഞയാഴ്‌ച ബി.ജെ.പിയില്‍ ചേര്‍ന്നു. അരുണാചല്‍ പ്രദേശിനു പിന്നാലെ മണിപ്പൂരും ജെ.ഡി.(യു) മുക്‌തമാകും. വൈകാതെ ലാലുജി ബിഹാറിനെയും ജെ.ഡി.(യു) മുക്‌തമാക്കും.-ബിഹാറിലെ ബി.ജെ.പി. നേതാവ്‌ സുശീല്‍ കുമാര്‍ മോദി ട്വീറ്റ്‌ ചെയ്‌തു.

എന്നാല്‍, മോദി പകല്‍ക്കിനാവ്‌ കാണേണ്ടെന്നു ജെ.ഡി.(യു) ദേശീയ പ്രസിഡന്റ്‌ രാജീവ്‌ രഞ്‌ജന്‍ സിങ്‌ തിരിച്ചടിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തൂത്തെറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ബി.ജെ.പി. മുന്നണി മര്യാദ പാലിച്ചില്ലെന്നും രാജീവ്‌ രഞ്‌ജന്‍ സിങ്‌ കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...