ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കരി ഹെൽത്ത് സെൻററിന് മുൻപിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎച്ച്സിയുടെ പ്രവർത്തനത്തിന് എതിരെ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി പെരിങ്ങര പഞ്ചായത്ത് സമിതി അധ്യക്ഷൻ മനോജ് വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയംഗം വിനോദ് തിരുമൂലപുരം ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി എച്ച് സി യുടെ പ്രവർത്തനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചകളിൽ സെൻറർ പ്രവർത്തിക്കുക, ആവശ്യത്തിന് ഉള്ള മെഡിസിൻ സ്റ്റോക്ക് ചെയ്യുക, രോഗികൾ വരുമ്പോൾ ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കുക, കിടത്തി ചികിത്സ സംവിധാനം നടപ്പാക്കുക എന്നീ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ധർണ്ണയ്ക്ക് ആശംസകൾ അറിയിച്ച വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ അടിയന്തരമായി ചെയ്യേണ്ട വിഷയങ്ങൾ വ്യക്തമാക്കി.

ധർണ്ണയിൽ പെരിങ്ങര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാർട്ടി ജനറൽ സെക്രട്ടറിയുമായ വിഷ്ണു നമ്പൂതിരി സ്വാഗതം ആശംസിച്ചു. ധർണ്ണയിൽ മീഡിയ സെൽ കോഡിനേറ്റർ സന്തോഷ് ചാത്തങ്കരി, മണ്ഡലം വൈസ് പ്രസിഡണ്ട് സുജാത ആർ, പാർട്ടി മെമ്പർമാരായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപ് വില്ലുമംഗലം, സുമോദ് പാർട്ടി പ്രവർത്തകരായ  ബിജു, രാഘവൻ, മണിയൻ, പൊടിയൻ, പതിമൂന്നാം വാർഡ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ധർണ്ണയ്ക്ക് പാർട്ടി വൈസ് പ്രസിഡണ്ട് പി സി രാജു കൃതജ്ഞതയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...