നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി ; സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കേന്ദ്രമന്ത്രിമാരെ ചുമതലക്കാരായി നിയമിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായ മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവാണ് ചുമതലക്കാരന്‍. മറ്റൊരുകേന്ദ്രമന്ത്രി അശ്വിനി വൈഷണവ് സഹപ്രഭാരിയാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ത്രിപുര മുന്‍മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനുമാണ് ഹരിയാണയുടെ ചുമതല. മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാഷ്ട്രീയചലനങ്ങളുണ്ടായ ഝാര്‍ഖണ്ഡില്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനാണ് ചുമതല.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സഹപ്രഭാരിയാണ്. കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കാണ് ജമ്മു കശ്മീരിന്റെ ചുമതല. മഹാരാഷ്ട്ര, ഹരിയാണ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വര്‍ഷാവസാനമാണ് തിരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ സെപ്റ്റംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...