ഇലവുംതിട്ട : ആലപ്പുഴ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.മെഴുവേലി പഞ്ചായത്ത് കമ്മിറ്റി ഇലവുംതിട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു.
മണ്ഡലം ഉപാധ്യക്ഷന്‍ വിദ്യാധിരാജന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുരേഷ്, മണ്ഡലം ഭാരവാഹി സുരേന്ദ്രന്‍ പിള്ള, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രീത, ഒ.ബി.സി.മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശി, യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ഭാരവാഹി ഹരി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അജി, ഓമനക്കുട്ടന്‍, സോമരാജന്‍, സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.