Monday, September 9, 2024 7:59 pm

അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ്

For full experience, Download our mobile application:
Get it on Google Play

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിം​ഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. കോളിം​ഗ് ഇന്റർഫേസ് : വാട്ട്സ് ആപ്പ് കോളിം​ഗ് ഇന്റർഫേസ് പൊളിച്ചു പണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ​ഗ്രൂപ്പ് കോളിന് ഭം​ഗി നൽകുമെന്നാണ് റിപ്പോർട്ട്. പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ മാറ്റങ്ങൾ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ : പ്ലാറ്റ്ഫോമിലൂടെയുള്ള കമ്മ്യൂണിക്കേഷനെല്ലാം എൻഡ്- ടു-എൻഡ് എൻക്രിപ്റ്റഡാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് വരാൻ പോകുന്ന മറ്റൊരു മാറ്റം. ക്വിക്ക് റിപ്ലൈ : ഉപയോക്താക്കൾക്ക് വരുന്ന സന്ദേശങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിക്കുന്നതിനായി ഒരു ഫീച്ചർ വരുന്നു. വാട്സ് ആപ്പ് ബിസിനസിലാണ് ഈ അപ്ഡേറ്റ് വരിക. ഇതോടെ ബിസിനസ് ആശയവിനിമയങ്ങൾ കുറച്ചുകൂടി എളുപ്പമാകും. ലിങ്കഡിനിലേതിന് സമാനമായ ചില പ്രീ-സെറ്റ് ഉത്തരങ്ങൾ ചാറ്റ് ബോക്സിൽ കാണാൻ സാധിക്കും. ഇതിൽ ഇഷ്ടമുള്ളതിൽ അമർത്തിയാൽ മാത്രം മതി. ഉത്തരം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം.

ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ : ​ഗ്രൂപ്പിലെ അം​ഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിന് നീക്കം ചെയ്യാൻ സാധിക്കും. ​ഗ്രൂപ്പിലെ മോശം ചിത്രങ്ങൾ, സന്ദേശങ്ങളെല്ലാം ഇതിലൂടെ അഡ്മിന് നീക്കം ചെയ്യാം. കമ്മ്യൂണിറ്റീസ് : പുതിയ കമ്യൂണിറ്റികൾ അവതരിപ്പിക്കുകയാണ് വാട്ട്സ് ആപ്പ്. സുഹൃത്തുക്കളെ ക്ഷണിക്കാൻ പ്രത്യേകം ഇൻവൈറ്റ് ലിങ്കുകളെല്ലാം ഇതിന്റെ ഭാ​ഗമായി ലഭിക്കും. സാധാരണ ​ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായി കമ്യൂണിറ്റിക്കകത്ത് തന്നെ മറ്റൊരു ​ഗ്രൂപ്പ് തുടങ്ങാനും സാധിക്കും.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം

0
കോഴിക്കോട്: കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി...

തദ്ദേശ അദാലത്ത് നാളെ (സെപ്തംബര്‍ 10) പരാതികളെല്ലാം തീര്‍പ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷ്

0
പത്തനംതിട്ട : പൊതുജനം പരാതിപ്പെട്ടിട്ടുംതീര്‍പ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ...

പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതി അനുയോജ്യം – മന്ത്രി പി. എ. മുഹമ്മദ് റിയാസ്

0
പത്തനംതിട്ട : ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ...

ഇന്ത്യയും യുഎഇയും ഊര്‍ജ്ജ സഹകരണ മേഖലയില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളില്‍...