Wednesday, September 11, 2024 5:10 pm

പോത്ത്കല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോത്ത്കല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്ത്കല്ല് പോലീസ് മര്‍ദ്ദിച്ചെന്നാണ് തോമസ് കുട്ടിയുടെ പരാതി. ക്രിസ്മസ്. കരോൾ സംഘത്തെ കാത്തിരുന്ന തന്നോട് പോലീസ് ജീപ്പിലെത്തിയ തണ്ടർ ബോൾട്ടിൻ്റ യൂണിഫോം ധരിച്ച 2 പേർ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. മകനെ കാത്തിരികയാണെന്ന് മറുപടി നൽകിയെങ്കിലും വിശ്വാസത്തി ലെടുക്കാതെ കയര്‍ത്തു സംസാരിച്ചു. ഇത് ചോദ്യം ചെയ്തതതിന് ടോർച്ച് കൊണ്ട് തലക്ക് അടിച്ചു.

ജീപ്പിൽ നിന്ന് ലാത്തിയെടുത്ത് വന്ന് വീണ്ടും അടിച്ചു. സ്കൂട്ടറിൽ നിന്ന് നിലത്ത് വീണപ്പോൾ ചവിട്ടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി എത്തിയതോടെയാണ് പോലീസുകാര്‍ പിന്തിരിഞ്ഞതെന്ന് തോമസ് കുട്ടി പറഞ്ഞു. 12 വർഷം മുൻപ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് തോമസ് കുട്ടിക്ക് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. എന്നാല്‍ തോമസ് കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ വിശദീകരണം. രാത്രി അസമയത്ത് റോഡരികിൽ കണ്ടപ്പോൾ പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാർ വിവരം തിരക്കിയെന്നും മദ്യലഹരിയിലായിരുന്ന തോമസ് കുട്ടി അസഭ്യം പറഞ്ഞെന്നും പോലീസുകാര്‍ വിശദീകരിച്ചു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ് സേവനം ഇപ്പോൾ സഹേൽ ആപ്പിലും

0
കുവൈത്ത് സിറ്റി: നോ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനം സഹൽ...

വിവിധ റിസോര്‍ട്ടുകളിലെത്തിച്ച് പീഡനം ; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍

0
ചെറായി(എറണാകുളം): യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍...

ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി

0
മുംബൈ: മഹാാഷ്ട്രയിലെ ചന്ദ്രപുരിലെ ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് എട്ടടി നീളമുള്ള...

അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ ഇടപെട്ട് ഗവര്‍ണര്‍ ; ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുള്‍പ്പെടയുള്ളവരുടെയും ഫോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ...