ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ബിഹാർ : ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വച്ച് ബിജെപി. നിതിഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമേ പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകു. പാട്നയിലെ ബിജെപി യോ​ഗത്തിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അധ്യക്ഷത വഹിക്കും. ജെഡിയു മഹാസഖ്യം വിടാൻ ഒരുങ്ങുന്നതിനിടെ കോൺ​ഗ്രസും നിയമസഭാ കക്ഷി യോ​ഗം വിളിച്ചിട്ടുണ്ട്. ഇന്ന് 11.30ന് ചേരുന്ന യോ​ഗത്തിൽ ആർജെഡി നേതാക്കളായ തേജസ്വി യാദവും ജ​ഗത നന്ദസിം​ഗും ഓൺലൈനായി പങ്കെടുക്കുമെന്നാണ് വിവരം. ആദ്യം രാജിവച്ച ശേഷമേ എൻഡിഎയിലെ എല്ലാ ഘടകക്ഷികളും പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറൂ എന്നാണ് ജെഡിയുവിന് മുന്നിൽ ബിജെപി വച്ചിരിക്കുന്ന നിബന്ധന.

ഇന്ന് തന്നെ നിതിഷ് കുമാറിന്റെ രാജി ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ തന്നെ സംസ്ഥാനത്ത് പുതിയ സർക്കാർ മുഖത്തിന് രൂപംനൽകും ജെഡിയുവും ബിജെപിയും. ബിഹാറിലെ മഹാസഖ്യ സർക്കാർ തകർച്ചയുടെ വക്കിലാണെന്ന് പാർട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും വക്താവുമായ കെസി ത്യാഗി പറ‍ഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കുമാറിനെ ആവർത്തിച്ച് ‘അപമാനിക്കുകയാണ്’. പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ ഇന്ത്യാ സഖ്യം ഏതാണ്ട് അവസാനിച്ചുവെന്നും ത്യാ​ഗി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...