മുന്നോക്കക്കാരായ മുസ്ലിം മതസ്ഥരെ ഇബിസി ലിസ്റ്റിൽ ഉൾപ്പെടുത്തി ; ആരോപണവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിഹാറിലെ ജാതി സെൻസസിൽ മറുതന്ത്രം മെനഞ്ഞ് ബിജെപി. ഇബിസി ആനുകൂല്യ പരിധിയിൽ മുന്നോക്കക്കാരായ മുസ്ലിം മതസ്ഥർ ഉണ്ടെന്ന് ബിജെപി ആരോപിച്ചു. മുന്നോക്കക്കാരായ മുസ്ലിം മതസ്ഥരെ ഇബിസി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് നിതിഷ് കുമാറും ലാലു പ്രസാദ് യാദവും ആണെന്ന് ബിജെപി ആരോപണം ഉന്നയിച്ചു. ഇതോടെ യഥാർത്ഥ പിന്നോക്കാവസ്ഥ നേരിടുന്നവർക്ക് ഇബിസി സംവരണാനുകൂല്യം നഷ്ടമാക്കാൻ കാരണമായെന്നും ബിജെപി കുറ്റപ്പെടുത്തി. ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ടതിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സെന്‍സസിലെ കണ്ടെത്തലുകള്‍ വിവരിക്കുകയും തുടര്‍നടപടികള്‍ വിശദീകരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഒന്‍പത് പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും ഏറ്റവും കൂടുതല്‍ സഹായം ആവശ്യമായ വിഭാഗത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം ബിഹാര്‍ സര്‍ക്കാരിന്റെ നടപടി ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...