യുപിയും ഗുജറാത്തുമടക്കം 7 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളമടക്കം 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ 2027 ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നതായി ബി ജെ പി. പശ്ചിമ ബംഗാളിൽ അവസാന ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് 2027 നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ലക്ഷ്യം പങ്കുവച്ച് ബി ജെ പി ദേശീയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ തയാറെടുപ്പുകൾ സജീവമാക്കിയതായി ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിക്കും മുൻപേ അടുത്ത പോരാട്ടത്തിനായുള്ള ഗ്രൗണ്ട് വർക്കുകൾ തുടങ്ങിയെന്നാണ് നിതിൻ നവീൻ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മാർഗനിർദേശപ്രകാരമാണ് ഈ നീക്കങ്ങളെന്നും ദേശീയ അധ്യക്ഷൻ വിവരിച്ചു.

മറ്റ് പാർട്ടികൾ തിരഞ്ഞെടുപ്പ് എത്തുമ്പോൾ മാത്രം തന്ത്രങ്ങൾ മെനയുമ്പോൾ, ബി ജെ പി എപ്പോഴും സജീവ കർമ്മപഥത്തിലാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലും ഗുജറാത്തിലും ഇതിനോടകം തന്നെ നിതിൻ നവീൻ സന്ദർശനം നടത്തി പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത ആഴ്ച അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പിന്റെ അവസാനമെന്നത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പിന്റെ തുടക്കമാണെന്നാണ് പാർട്ടിയുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതായി കരോലിൻ ലീവിറ്റ് ; മുഖ്യ ഉപദേശകയായി...

0
വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ...