തിരുവനന്തപുരം : പാർട്ടിയുടെ ഏക നിയമസഭാംഗം നേമത്ത് നിന്ന് മത്സരിച്ച ഒ.രാജഗോപാലിനെയും ശോഭാ സുരേന്ദ്രനെയും ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ബിജെപി പക്ഷത്തുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍, സി.വി.ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്. നേമത്ത് ഒ.രാജഗോപാലിനെ പരിഗണിച്ചിട്ടില്ല. പകരം കുമ്മനം രാജശേഖരൻ, സുരേഷ്ഗോപി ഇവരിൽ ഒരാളെ നിയോഗിക്കും. തിരുവനന്തപുരം സെന്‍ട്രലിൽ സിനിമാതാരം കൃഷ്ണകുമാറിനെയോ എസ്.സുരേഷിനെയോ നിയോഗിക്കും.
വട്ടിയൂര്‍ക്കാവിൽ വി.വി.രാജേഷിനാണ് സാധ്യത. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ.സുരേന്ദ്രൻ കഴക്കൂട്ടത്ത് മൽസരിക്കും. വി. മുരളീധരന്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു, കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസ്, കഴിഞ്ഞ തവണയും കൃഷ്ണദാസ് അവിടെ മത്സരിച്ചിരുന്നു .
പാറശ്ശാലയിൽ കരമന ജയന്‍, ആറ്റിങ്ങലിൽ ബി.എല്‍.സുധീര്‍, കുന്നത്തൂരിൽ രാജി പ്രസാദ്, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാര്‍, കരുനാഗപ്പള്ളിയിൽ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ചെങ്ങന്നൂരിൽ എം.ടി.രമേശ്, തൃപ്പൂണിത്തുറയിൽ പി.ആര്‍.ശിവശങ്കര്‍ എന്നിവരെ പരിഗണിക്കും. തൃശൂരിൽ സന്ദീപ് വാരിയർ, ബി.ഗോപാലകൃഷ്ണന്‍, അനീഷ്കുമാര്‍ എന്നിവർക്ക് സാധ്യതയുണ്ട്.
മണലൂരിൽ എ.എന്‍.രാധാകൃഷ്ണന്‍, പാലക്കാട് സി.കൃഷ്ണകുമാര്‍ അല്ലെങ്കിൽ സന്ദീപ് വാരിയർ, മലമ്പുഴയിൽ സി.കൃഷ്ണകുമാര്‍, മഞ്ചേശ്വരത്ത് കെ.ശ്രീകാന്ത് എന്നിവരെ മൽസരിപ്പിക്കുന്നതിനും സാധ്യത.
ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളിൽ ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കും. ഇത്തരത്തിലാണ് ലിസ്റ്റ് പോയിരിക്കുന്നത്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ലിസ്ററില്‍ ഇടം കണ്ടില്ല. വരുംദിവസങ്ങളില്‍ ഇതു വന്‍ പൊട്ടിത്തെറിയില്‍ കലാശിക്കും .