‘മോദിജി കാ ഗ്യാരന്റി ‘ ; ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് അനിൽ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സമ്പത്തിക ശക്തിയാകുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യെന്ന് അനിൽ പറഞ്ഞു. മുൻകാലങ്ങളെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ എൻഡിഎ വീണ്ടും ഭരണത്തിലെത്തും. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയെന്നും അദ്ദേ​ഹം പറഞ്ഞു. മോദിയെ പരാജയപ്പെടുത്താൻ ഒന്നിച്ചു കൂടിയ പാർട്ടികൾ ഒരേപോലെ വർ​ഗീയവാദം പറയുന്നവരാണെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. ‘‘ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വർഷം മുൻപു തന്നെ പാർട്ടി ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ളതാണ്.

ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാർട്ടികൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ?. ഈ പാർട്ടികൾ എന്തിനു വേണ്ടി നിലനിൽക്കുന്നു എന്ന് ആർക്കും അറിയില്ല. എല്ലാവരും ഒരേപോലെ വർഗീയവാദം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു. ഇവരുടെ എല്ലാം നേതൃത്വത്തിലുള്ളവർ നിരവധി കേസുകളിൽ പ്രതികളാണ്. എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഇവരുടെ പൊതുവായുള്ള പ്രത്യയശാസ്ത്രം’’– അനിൽ ആന്റണി പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...