ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഭയപ്പാടുമൂലം ; അഡ്വ. അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകം ആരാധിക്കുന്ന രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നരേന്ദ്ര മോഡി ഭക്തിയും ഭയപ്പാടും മൂലമാണെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ കൊലവിളിക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമ ആഹ്വാനം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഉത്തരവാദി ആയ ബി.ജെ പി വക്താവിനെ അറസ്‌റ്റ്‌ ചെയ്യുവാൻ മടിക്കുന്നത് ബി.ജെ.പി, സി.പിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ ഉദാഹരണമാണെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, സാമുവൽ കിഴക്കേതിൽ, ബിജു മാത്യു, ജെയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, വി.സി ഗോപിനാഥപിളള, ദിലീപ് കുമാർ പൊതീപ്പാട്, സണ്ണി ചള്ളക്കൽ, സന്തോഷ് കുമാർ, വി.സി ഗോപിനാഥപിള്ള, എ.ബഷീർ, എം.വി അമ്പിളി, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...