പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന് ദിലീപ് ഘോഷ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാള്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വടക്കന്‍ ബംഗാളില്‍ നിന്ന് 6 അല്‍ഖ്വയ്ദ ഭീകരരെയാണ് അറസ്റ്റ് ചെയ്തതത്. സംസ്ഥാനത്ത് ഇവര്‍ക്ക് ശക്തവും വ്യാപകവുമായ വേരുണ്ട്.

ബംഗാളില്‍ നിന്ന് ഭീകരര്‍ പരിശീലനം നേടി ബംഗ്ലാദേശിലേക്ക് എത്തുന്നുവെന്ന് ബംഗ്ലാദേശി നേതാവ് ഖാലിദ സിയ പോലും പറയുകയുണ്ടായി. ഇന്ത്യയില്‍ വേരോട്ടമുള്ള പല ഭീകര പ്രസ്ഥാനങ്ങളുടെയും കേന്ദ്രം ബംഗാളാണ്’ – ദിലീപ് ഘോഷ് പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് പുറത്തു നിന്നുള്ളവരാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും അദ്ദേഹം ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...