പെരുമ്പാവൂരില്‍ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ വെടിയുതിര്‍ത്ത തോക്ക് പോലീസ് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂരില്‍ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ വെടിയുതിര്‍ത്ത തോക്ക് പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളിന് ലൈസന്‍സില്ലെന്നും പോലീസ് പറഞ്ഞു. വെടിവെയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു. തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചുവെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെ ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍ ബേസില്‍തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. ആദില്‍ എന്നയുവാവും നിസാറും തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്. ആദിലിനാണ് വെടിയേറ്റത്.

വ്യക്തിപരമായ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ആദിലിനെ നിസാറിന്റെ നേതൃത്വത്തില്‍ വിളിച്ചു വരുത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആദിലിനെ വാഹനമിടിച്ചു വീഴുത്തി വടിവാളിന് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതി നിസാര്‍ അടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...