പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ലെന്നും പി.കെ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളത്തിന്റെ വികസനത്തിന്‌ ബിജെപി ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരുന്ന് കേരളത്തിന്റെ വികസനം ബിജെപി നടപ്പാക്കും. റെയിൽവേ മന്ത്രിയെ കണ്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വൻ തുക കേരളത്തിലെ റെയിൽവെ വികസനത്തിന്‌ കേരളത്തിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത്‌ സ്ലീപ്പർ ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾ കേരളത്തിന് ലഭിക്കും. പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തിൽ വിഭജിച്ചത് ഒന്നാം യുപിഎ സർക്കാരാണെന്നും അന്ന് കോൺഗ്രസ് നേതാക്കൾ കാശിക്ക് പോയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. മംഗലാപുരം സ്റ്റേഷൻ മൈസുരു ഡിവിഷനിൽ വേണ്ടെന്ന് ഡി.കെ ശിവകുമാറിനെക്കൊണ്ട് പറയിപ്പിക്കാൻ കെ.സി വേണുഗോപാലിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...