ഓപറേഷന്‍ സൈ ഹണ്ട് ; മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത് 194 കേസുകൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസ് നടപ്പാക്കി വരുന്ന സൈ ഹണ്ട് ഓപറേഷനില്‍ മലപ്പുറം ജില്ലയില്‍ 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 94 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 750 റെയ്ഡുകളാണ് നടത്തിയത്. 171 ഉപകരണങ്ങളും 320 രേഖകളും പിടികൂടി പോലീസ് നിയമ നടപടി സ്വീകരിച്ചു. രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎമ്മിലൂടെയും പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകക്ക് നല്‍കി കമീഷന്‍ പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി പ്രഥമ ദൃഷ്ടിയില്‍ ബോധ്യപ്പെട്ടവരെയാണ് നോട്ടീസ് നല്‍കി വിട്ടയച്ചത്. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന മുറക്ക് അറസ്റ്റ് ചെയ്യും. ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വാടകക്ക് നല്‍കുന്നവര്‍ നിസ്സാര തുക കൈപ്പറ്റി വലിയ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...

ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യില്ല : യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ...

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...