രാജ്യത്ത് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡിനെതിരെ രാജ്യത്ത് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ഹൈദരാബാദ് കേന്ദ്രമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വാക്സിന്‍ വികസനം പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ 1.3 ബില്യണ്‍ ആളുകളില്‍ വാക്സിന്‍ എത്തിക്കുന്നത് സംബന്ധിച്ച്‌ ആശങ്കയുണ്ടെന്ന് കൃഷ്ണ എല്ല അറിയിച്ചു.

എന്നാല്‍ രണ്ട് ഡോസ് ഇഞ്ചക്ഷനാണെന്നതില്‍ തനിക്ക് സന്തോഷമില്ലെന്നും രാജ്യത്ത് 2.6 ബില്ല്യണ്‍ ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂക്കില്‍ ഒഴിക്കുന്ന തരത്തിലുള്ള ഒറ്റ ഡോസ് കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനെപ്പറ്റി കമ്ബനി ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ഐഎഫ്‌എല്ലിലെ രാഹുല്‍ ഛബ്ര, ഐഐടി ഹൈദരാബാദിലെ എം വിദ്യാസാഗര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കൊവാക്‌സിനെ നോക്കി കാണുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ എല്ല. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...

വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...