തെലങ്കാനയിലെ മുനുഗോഡില്‍ ജെപി നദ്ദയ്ക്ക് ‘ശവക്കുഴി’; രാഷ്ട്രീയ അധഃപതനമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: നവംബര്‍ 3ന് നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ മുനുഗോഡില്‍ അജ്ഞാതര്‍ കുഴിച്ച കുഴിമാടത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ പ്രതീകാത്മകമായി സംസ്‌കരിച്ചു. നിര്‍ദിഷ്ട റീജിയണല്‍ ഫ്‌ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ കാലതാമസത്തിനെതിരായ പ്രതിഷേധമാണ് ഈ ശവക്കുഴിയും സംസ്‌കാരവും. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ഗ്രാമത്തിലാണ് വിവാദമായ പ്രതിഷേധം അരങ്ങേറിയത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ പാര്‍ട്ടികള്‍ക്ക് അഗ്‌നിപരീക്ഷയാണ്. റീജിയണല്‍ ഫ്‌ലൂറൈഡ് മിറ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രോഗ്രാം, 100 കോടി രൂപ ചെലവില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, പണി ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫ്‌ലൂറൈഡിന്റെ പ്രഭാവം കുറയ്ക്കുക, ഇരകളുടെ ചികിത്സ, ഭാവി തലമുറകളില്‍ ഫ്‌ലൂറൈഡിന്റെ സ്വാധീനം പരിശോധിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയാണ് കേന്ദ്രസ്ഥാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശവക്കുഴി പ്രതിഷേധത്തില്‍ ഭരണകക്ഷിയായ ടിആര്‍എസിനെതിരെ ബിജെപി ആഞ്ഞടിച്ചു. സംഭവം രാഷ്ട്രീയ അധഃപതനത്തെ കാണിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ‘വിനാശ കാലേ വിപരീത ബുദ്ധി (വിധി അടുക്കുമ്പോള്‍ മനസ്സ് വികൃതമായി പ്രവര്‍ത്തിക്കുന്നു)”- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...