ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നൂറോളം ബിജെപി സ്ഥാനാർഥികളുടെ പട്ടിക രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാണു നീക്കം. കഴിഞ്ഞ ദിവസം പുലർച്ചെ 4 വരെ നീണ്ട കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിൽ കേരളത്തിലെ ചില സീറ്റുകളിലേതടക്കം ചർച്ച പൂർത്തിയായതാണു വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം പ്രമുഖരുടെ സീറ്റുകൾ, വിജയപ്രതീക്ഷയുള്ള സീറ്റുകൾ എന്നിവ ആദ്യ പട്ടികയിൽ ഉണ്ടാവും. ഇതുവരെ ജയിക്കാത്തതും രണ്ടാമതെത്തിയതുമായ 161 മണ്ഡലങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സിറ്റിങ് എംപിമാരിൽ മോശം പ്രകടനം നടത്തിയ എൺപതോളം പേർ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും.