ഝാർഖണ്ഡ‍ിൽ സ്പാനിഷ് യുവതിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഝാർഖണ്ഡ് : വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഝാർഖണ്ഡ‍ിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം. അജ്ഞാതരാണ് യുവതിയെ കൂട്ട ബലാത്സം​​ഗത്തിന് ഇരയാക്കിയതെന്നും. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനൊപ്പം ദുംക വഴി ഭഗൽപൂരിലേക്കുള്ള ബൈക്ക് യാത്രിക്കിടെയായിരുന്നു സംഭവം. അർദ്ധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെൻ്റ് കെട്ടി ഉറങ്ങുകയായിരുന്നു യുവതി. ഇതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി യുവാക്കൾ ഇവരുടെ ടെൻ്റിലേക്ക് ഇരച്ചുകയറി അവളെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് പുറമേ, അക്രമികൾ അവരെ ശാരീരികമായും ഉപദ്രവിച്ചു. യുവതിയെ വൈദ്യചികിത്സയ്‌ക്കായി സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. എസ്.പി പീതാംബർ സിം​ഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....