വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണി ; കൂടുതൽ കാര്യങ്ങൾ പോലീസിനോട് പറയും – കെ സുന്ദര

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ.സുന്ദര. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാർഥിയായ കെ. സുന്ദരയ്ക്ക് മത്സരത്തിൽനിന്നു പിന്മാറാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീടു പിന്മാറിയ കെ. സുന്ദര ബിജെപി നേതാക്കൾ വീട്ടിലെത്തി പണവും ഫോണും നൽകിയെന്ന് ഇന്നലെയാണ് വെളിപ്പെടുത്തിയത്.

പണം വാങ്ങിയിട്ടില്ലെന്നു തന്നോടു പറയാൻ അമ്മയോട് അവർ ആവശ്യപ്പെട്ടുവെന്നും പോലീസിനോടു കൂടുതൽ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു. 15 ലക്ഷം രൂപയാണു ഞാൻ ആവശ്യപ്പെട്ടത്. ബിജെപി നേതാക്കൾ വീട്ടിലെത്തി എനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കയ്യിൽ 2 ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ, വീട് എന്നിവയും വാഗ്ദാനം ചെയ്തു. എന്നാൽ ഭീഷണിയോ ഉപദ്രവമോ ഉണ്ടായിട്ടില്ല. ജയിച്ചാൽ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രൻ ഫോൺ വിളിച്ചു പറഞ്ഞു. പോലീസ് ചോദ്യം ചെയ്യുകയാണെങ്കിൽ ഇക്കാര്യങ്ങൾ പറയാൻ തയാറാണ്. – സുന്ദര വിശദീകരിച്ചു.

നാമനിർദേശപത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര ഇപ്പോൾ പറയുന്നു. പക്ഷേ പണം തിരികെ കൊടുക്കാൻ കൈയിൽ ഇല്ല, ചെലവായിപ്പോയി. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരുടെയും പ്രലോഭനത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ.സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇത്തവണ ബിഎസ്പി സ്ഥാനാർഥി ആയാണ് പത്രിക നൽകിയത്. അംഗീകൃത പാർട്ടി ആയതിനാൽ ബാലറ്റിൽ കെ. സുരേന്ദ്രന്റെ തൊട്ടുമുൻപ് സുന്ദരയുടെ പേര് വരുമായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന്റെ തലേന്ന് അപ്രത്യക്ഷനായ സുന്ദര തിരിച്ചെത്തി പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....