ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും രൂക്ഷ വിമര്‍ശനം, മുല്ലപ്പള്ളിയെയും കൊള്ളില്ല ; ഐ.എന്‍.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റ കാരണങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി ഐ.എന്‍.ടി.യു.സി. റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും രൂക്ഷ വിമര്‍ശനം.

പ്രചാരണ സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് തൊലിപ്പുറത്തെ ചികിത്സയായിരുന്നു. നിയമനശേഷം വിമാനത്താവളത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്വീകരണം പാര്‍ട്ടി അനുഭാവികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ക്രിസ്തീയ സഭകള്‍ ഉമ്മന്‍ചാണ്ടിയോട് അകന്നുവെന്ന പ്രചരണം ദോഷം ചെയ്തു. സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ജനങ്ങള്‍ക്ക് ഒപ്പമുണ്ട് എന്ന വിശ്വാസം കൊണ്ടുവരാനായില്ല. രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് സംഭവങ്ങള്‍ മുന്നണി പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തി. അതേസമയം പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ പാര്‍ട്ടി ശ്രമിച്ചില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് പ്രവര്‍ത്തകരില്‍ നിന്ന് വളരെ അകലെയായി. തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി ആസ്ഥാനം അടച്ചിട്ടു. ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടി മൗനം പാലിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫണ്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തി. കെപിസിസിക്ക് വേണ്ടി പിരിച്ച തുകകള്‍ കൈപ്പറ്റിയില്ല. ടെലിഫോണില്‍ പോലും കെപിസിസി പ്രസിഡന്റിനെ കിട്ടാതെവന്നുവെന്നും വിമര്‍ശനം.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി ഗൃഹപാഠം ചെയ്തില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പാര്‍ട്ടി മാറ്റങ്ങളും പരാജയത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റികളുടെയും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനം.

കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള, ക്രിസോസ്റ്റം തിരുമേനി എന്നിവര്‍ക്ക് സ്മാരകം പണിയുന്നത് ഉചിതമാണ്. നാലു തവണ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ വിസ്മരിക്കരുത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 700 രൂപ മിനിമം കൂലി എല്ലാ മേഖലയിലും നടപ്പാക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഐഎന്‍ടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫ്, സെക്രട്ടറി പി.എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...