തെരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി ; ഡല്‍ഹിയില്‍ ദേശീയ കൗൺസിൽ യോഗം

For full experience, Download our mobile application:
Get it on Google Play

ദില്ലി : പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദേശീയ കൗൺസിൽ യോഗത്തിനൊരുങ്ങി ബിജെപി. നാളെയും മറ്റെന്നാളും ഡല്‍ഹി പ്രഗതി മൈതാനത്തെ ഭാരത മണ്ഡപത്തില്‍ ആണ് യോഗം. രാജ്യത്തുടനീളമുള്ള 11,500 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. 17ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ യോഗം ഉദ്ഘാടനം ചെയ്യും. 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയോടെ യോഗം സമാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. വികസിത ഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനവും സമ്മേളനവേദിയില്‍ ഉണ്ടാകും. ദേശീയ-സംസ്ഥാന ഭാരവാഹികള്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍ എന്നിവരും യോഗത്തിന്റെ ഭാഗമാകും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ചേരാറുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2014ലും 2019ലും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തി. അഞ്ചു വര്‍ഷത്തിനുശേഷം 2019ല്‍ വലിയ ഭൂരിപക്ഷം നേടി വീണ്ടും ഭരണത്തിലെത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 370ല്‍ അധികം സീറ്റുകളും എന്‍ഡിഎ നാനൂറിലധികം സീറ്റുകളുമാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ രണ്ടു ദിവസത്തെ യോഗം കൂടുതല്‍ ഫലപ്രദമാകും, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...