ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പത്രിക പ്രകാശനം ചെയ്യുന്നത്. വിവാദങ്ങൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട അതിവേഗ റെയിൽ പദ്ധതി പത്രികയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. യുവാക്കളെയും സ്ത്രീകളെയും ആകർഷിക്കുന്ന പ്രത്യേക പാക്കേജുകളും വികസന വാഗ്ദാനങ്ങളും പത്രികയുടെ പ്രധാന ആകർഷണങ്ങളാകുമെന്ന് കരുതപ്പെടുന്നു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ.

വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. പേരാമ്പ്ര, ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇതോടൊപ്പം സിപിഎമ്മിനായി പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടർമാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും. തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പര്യടനം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...