സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ പ്രത്യേകം പരിശോധിക്കണമെന്ന നിര്‍ദ്ദേശം നടപ്പായില്ല ; സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ പ്രത്യേകം പരിശോധിക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം നടപ്പായില്ലെന്ന് സി.പി.എം. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച കാര്യക്ഷമമായ പരിശോധന ഇനിയും നടന്നിട്ടില്ലെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലെ കുറ്റപ്പെടുത്തല്‍.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച പരാതികള്‍ യഥാവിധി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ തികഞ്ഞ അലംഭാവമാണ് നിലനില്‍ക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാനായില്ലെങ്കില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോകുമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നാടിന് അനുയോജ്യമായ വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും നടപ്പായില്ല. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ ഇത്തരത്തിലുളള സാധ്യതകള്‍ വികസിപ്പിക്കണമെന്ന കാര്യവും നിശ്ചയിച്ചിരുന്നതാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഇത് സംബന്ധിച്ച്‌ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഇത്തരത്തിലുളള ഇടപെടലുകള്‍ നടത്തുന്നതില്‍ തികഞ്ഞ വിമുഖതയാണ് പാര്‍ട്ടി കമ്മിറ്റികള്‍ കാണിക്കുന്നതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കുറ്റപ്പെടുത്തല്‍.

സഹകരണ രംഗത്തെ ബി.ജെ.പിയുടെ ഇടപടല്‍ ചെറുക്കാനുളള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലും പാര്‍ട്ടി ഫ്രാക്ഷനുകള്‍ ഫലപ്രദമായി ഇടപെട‌ുന്നില്ലെന്നും സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നു.പൊതുവില്‍ സഹകരണ മേഖലയിലെ അഴിമതി തടയാനും പരാതികളില്‍ തീരുമാനമെടുക്കുന്നതിലും ജില്ല- ഏരിയം തലം മുതലുളള പാര്‍ട്ടി കമ്മിറ്റികള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍െറ വിലയിരുത്തല്‍.

കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പില്‍ കര്‍ശന നടപടി സ്വീകരിക്കണം എന്ന നിര്‍ദ്ദേശത്തിലും വെളളം ചേര്‍ത്തു. കരുവന്നൂര്‍ മാതൃകയിലുളളതും അല്ലാത്തതുമായ നിരവധി തട്ടിപ്പുകളാണ് സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്നത്. കരുവന്നൂരിലെ സര്‍ക്കാര്‍ നടപടികള്‍ പാഠമാകുന്നില്ലെന്ന സ്ഥിതിയുമുണ്ട്.

സഹകരണ ബാങ്കുകളിലെ നിക്ഷേപം നിക്ഷേപകര്‍ അറിയാതെ പ്ളെഡ്ജ് ചെയ്ത് വായ്പ എടുക്കുന്നതാണ് ആലപ്പുഴ ജില്ലയിലെ കുമാരപുരം സഹകരണ ബാങ്കില്‍ നിന്ന് ഉയര്‍ന്നത്. സഹകരണ വകുപ്പിന്‍െറ ഓഡിറ്റിലാണ് നിക്ഷേപകര്‍ അറിയാതെ അവരുടെ നിക്ഷേപങ്ങള്‍ ഈട് വെച്ച്‌ വായ്പ എടുക്കുന്ന തട്ടിപ്പ് പുറത്തായത്. എന്നാല്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റംഗം പ്രസിഡന്റായ കുമാരപുരം ബാങ്കിനെതിരെ കാര്യമായ നടപടിയുണ്ടായില്ല. ബാങ്ക് ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റിയതും വായ്പയെടുത്ത പണം തിരിച്ചടിപ്പിച്ചതുമല്ലാതെ തട്ടിപ്പില്‍ ക്രിമിനല്‍ നടപടിയുണ്ടായില്ല. പാര്‍ട്ടിയുടെ ഒത്താശയില്‍ സര്‍ക്കാര്‍ അനങ്ങാതിരുന്നതാണ് കാരണം.

സഹകരണ മേഖലയിലെ പാര്‍ട്ടിയുടെ കുത്തക അവസാനിപ്പിക്കാന്‍ ബി.ജെ.പി കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് സി.പി.എം തിരിച്ചറിയുന്നുണ്ട്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച്‌ മള്‍‌ട്ടി സ്റ്റേറ്റ് ( അന്തര്‍ സംസ്ഥാന) സഹകരണ സംഘങ്ങളുണ്ടാക്കി ഇടപെടുന്ന രീതിയാണ് ബി.ജെ.പി അവലംബിക്കുന്നത്.

അതുവഴി സഹകരണ മേഖലിയില്‍ സ്വാധീനം ഉറപ്പിക്കാമെന്നും സി.പിഎം ഇടപെടലുകള്‍ കുറയ്ക്കാനുമാണ് ബി.ജെ.പിയുടെ ശ്രമം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങുകയും ചെയ്യുന്നു. ഇത് മനസിലാക്കി ഫലപ്രദമായി ഇടപടാന്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് കഴിയുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ കുറ്റപ്പെടുത്തല്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...