കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; പ്രതിയുടെ ഭാര്യയുടെ പക്കല്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കുഴല്‍പ്പണക്കേസില്‍ മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി പിടിയില്‍. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിനൊപ്പം അലി ഉണ്ടായിരുന്നുവെന്ന് പോലീസ്. കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 21 ആയി. കേസിലെ പ്രതി ദീപ്തിയുടെ പക്കല്‍ നിന്ന് 9 പവന്‍ സ്വര്‍ണം കണ്ടെത്തി. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.

അതിനിടെ ക്രിമിനല്‍ സംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബി.ജെ.പിയുടേതാണോയെന്ന് തെളിയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി എല്‍.പത്മകുമാറിനെയാണ് ഇന്ന് പോലീസ് ചോദ്യം ചെയ്തത്.

കോഴിക്കോട്ട് നിന്ന് ധര്‍മരാജന്‍ ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന മൂന്നരക്കോടി രൂപ ബി.ജെ.പി ഭാരവാഹികള്‍ക്ക് കൈമാറാന്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതു തെളിയിക്കാനാണ് ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി എല്‍.പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇനി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളവരില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമുണ്ട്. ധര്‍മരാജിനെ അന്നേ ദിവസം ഫോണില്‍ ബന്ധപ്പെട്ട എല്ലാ ബി.ജെ.പി നേതാക്കളേയും പോലീസ് വിളിപ്പിക്കും.

എല്ലാ നേതാക്കളും പോലീസിനോട് പറയുന്നത് ഒരേയൊരു മൊഴിയാണ്. ബി.ജെ.പിയുടെ ലഘുലേഖകള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടു വന്നിരുന്നത് ധര്‍മരാജനായിരുന്നു. ഇതേപ്പറ്റി ചോദിക്കാന്‍ ഫോണില്‍ വിളിച്ചു. ഒരേ മൊഴികളിലെ അസ്വാഭാവികത പോലീസിന് ബോധ്യപ്പെട്ടു. കള്ളപ്പണ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പരിമിതികള്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ബി.ജെ.പി നേതാക്കളുടെ മൊഴി കേസിന് ബലം പകരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതേസമയം നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ രണ്ടര കോടി രൂപ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...