സംഘടനാ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ച തഥാഗത റോയിക്ക് മറുപടിയുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബി.ജെ.പി യുടെ സംഘടനാ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് തഥാഗത റോയിക്ക് മറുപടിയുമായി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ്. തഥാഗത റോയി യാതൊരു പാര്‍ട്ടി പദവിയും നിലവില്‍ വഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് പ്രശ്നമുണ്ടാക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. ‘ഞങ്ങളുടെ പാര്‍ട്ടിക്ക് ഇതൊരു പ്രശ്നമല്ല. ഒരു പക്ഷെ മാധ്യമങ്ങള്‍ക്ക് പ്രശ്നമാകാം. അദ്ദേഹം പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവും വഹിക്കുന്നില്ല.’ ബി.ജെ.പി പശ്ചിമ ബംഗാള്‍ ഘടകത്തില്‍ സംഘടനാപരമായ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ഘോഷ് വ്യക്തമാക്കി.

ദേശീയ അധ്യക്ഷനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ സംഘടനയില്‍ മാറ്റങ്ങളുണ്ടാകുമെന്നും പശ്ചിമ ബംഗാള്‍ മുന്‍ അധ്യക്ഷനായിരുന്ന ദിലീപ് ഘോഷ് വ്യക്തമാക്കി. ബി.ജെ.പി ബംഗാള്‍ ഘടകത്തിന്‍റെ താല്‍കാലിക ചുമതല വഹിക്കുന്ന കൈലാഷ് വിജയ വാര്‍ഗിക്കെതിരെയും തഥാഗത റോയി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...

യുകെയിൽ ചൂട് കൂടും : വയോധികരും രോഗികളും അതീവ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പ്

0
ലണ്ടൻ : യുകെയിൽ ഉഷ്ണതരംഗം ശക്തിപ്രാപിക്കാനിരിക്കെ, കനത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാേയക്കുമെന്ന...

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിൽ പരിശേധന

0
ഇടുക്കി: ഇടുക്കി വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന...