തിരുവനന്തപുരം : തെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒ.രാജഗോപാല്‍ എംഎല്‍എ. തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍കാലങ്ങളില്‍ ബിജെപി വോട്ട് മറിച്ചതിനെക്കുറിച്ച് ഒ.രാജഗോപാല്‍ മനസ് തുറന്നത്. എന്നാല്‍ ഒരു മുന്നണിയെ തോല്‍പിക്കാന്‍ മറ്റൊരു മുന്നണിക്ക് വോട്ട് ചെയ്യുന്നത് ശരിയല്ലെന്ന് രാജഗോപാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിച്ചു. കോണ്‍ഗ്രസ് മുക്തഭാരതത്തിനായിട്ടാണ് കേരളത്തിലെ പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചിട്ടുണ്ട് ; തുറന്നു പറഞ്ഞ് ഒ.രാജഗോപാല്‍
RECENT NEWS
Advertisment