പിണറായി പറഞ്ഞു പറ്റിച്ചു : നാമജപക്കേസുകള്‍ പിന്‍വലിച്ചിട്ടില്ല – യുവതികളും അമ്മമാരും പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നുള്ളത് പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തട്ടിപ്പ്. കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചെങ്കിലും വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. എന്‍എസ്‌എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകള്‍ പോലും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേയെടുത്ത 240 കേസുകളും ഇപ്പോഴും നിലവിലുണ്ട്.

തെരഞ്ഞെടുപ്പ് പത്രികയോടൊപ്പം സമര്‍പ്പിക്കാന്‍ സുരേന്ദ്രന്റെ അഭിഭാഷകന്‍ കേസുകളുടെ വിശദാംശങ്ങള്‍ എടുത്തപ്പോഴാണ് ശബരിമല വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറും നിലനില്‍ക്കുന്നെന്ന് കണ്ടെത്തിയത്. എല്ലാ ജില്ലകളിലും സുരേന്ദ്രനെതിരേ കേസുണ്ട്. ചിലയിടത്ത് ആറാം പ്രതിയാണെങ്കില്‍ മറ്റു ചിലയിടത്ത് ഏഴു മുതല്‍ 11 വരെയാണ് പ്രതിപ്പട്ടികയില്‍ സുരേന്ദ്രന്റെ സ്ഥാനം. ബി.ജെ.പിയുടെ മറ്റു നേതാക്കളും പ്രതിപ്പട്ടികയില്‍ ഉണ്ടെങ്കിലും കൂടുതല്‍ കേസ് സുര്രേന്ദനെതിരേയാണ്. 2019 ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മ്മ സമിതി നടത്തിയ സമരം, മൂന്നിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എന്നിവയുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്.

എന്‍എസ്‌എസിന്റെ നേതൃത്വത്തില്‍ പന്തളത്തും പാലായിലും നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകളും നിലവിലുണ്ട്. പാലായില്‍ നൂറില്‍ അധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പെരുമ്പാവൂരിലും ഇങ്ങനെ എന്‍എസ്‌എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...