പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ആവാതെ എൻ.ഡി.എ. കേന്ദ്ര നേതൃത്വത്തിന്‍റെ നി‍ർദേശത്തെ തുടർന്ന് ബി.ജെ.പി നടത്തിയ അഭിപ്രായ സർവേയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബി.ഡി.ജെ.എസിനുള്ള വിയോജിപ്പ് കാരണം സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്. എൽ.ഡി.എഫിനായി തോമസ് ഐസക്കും യുഡിഎഫിനായി ആന്‍റോ ആന്‍റണി എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇനി അറിയാനുള്ളത് എൻ.ഡി.എ സ്ഥാനാർഥി ആരെന്നുള്ളതാണ്.

എന്നാൽ എൻ.ഡി.എയിൽ സ്ഥാനാർത്ഥിയായി ആരെ ആക്കും എന്നതിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ അഭിപ്രായ സർവ്വേയിൽ സുരേന്ദ്രന്റെ പേരാണ് ഉയർന്നുവന്നത്. മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്‍റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്. പി.സി. ജോർജ്ജിന് പകരം കെ. സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. മറ്റു മുന്നണികൾ പ്രമുഖരെ ഇറക്കുമ്പോൾ ബിജെപി അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് സർവേഫലം. എന്നാൽ മത്സരിക്കാൻ ഇല്ലെന്നുള്ളതാണ് സുരേന്ദ്രന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...