Monday, May 6, 2024 9:26 am

ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല ; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. എല്ലാ ജനാവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ എൽഡിഎഫിനായി. കേരളത്തിൽ സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ അറിയിച്ചു. ഇത് വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം : സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു...

സർക്കാർ ഫണ്ട് പൂർണമായും ലഭിക്കുന്നില്ല ; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി എംഎൽഎമാർ

0
മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ...

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം : വാഹനങ്ങൾ അടിച്ചുതകർത്തു

0
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസിൽ...

നീറ്റ് പരീക്ഷ തീരുംമുമ്പേ ചോദ്യപേപ്പർ പുറത്ത് ; ചോർച്ച അല്ലെന്ന് എൻടിഎ

0
ന്യൂഡൽഹി: മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്നലെ...