ബിജെപി ആകാവുന്ന ശ്രമമെല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം. തനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം.അതിന് കോട്ടം തട്ടുന്ന കാര്യങ്ങൾ ഉണ്ടായപ്പോൾ കേരളതിലെ ജനങ്ങൾ ഉത്കണ്0 പ്രകടിപ്പിച്ചു. ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണ്.ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നു. അമേരിക്കയുo ജർമ്മനിയും ചോദിച്ചു കഴിഞ്ഞു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്.എല്ലാവർക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങൾ കാണുന്നു.നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു.സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്തുണ്ടാകുന്നു. ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല. മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളത്.ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടു.ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിച്ചു.പിന്നെ പറഞ്ഞു ആർക്കും ഭൂരിപക്ഷം കിട്ടില്ല , കൂടുതൽ സീറ്റുള്ളപാർട്ടിയാകണമെന്ന പ്രചരണം അഴിച്ചു വിട്ടു.കളങ്കമില്ലാത്ത മലയാളി അത് വിശ്വസിച്ചു.സിപിഎമ്മും കോൺഗ്രസും ബിജെപി ക്കെതിരാണല്ലോ, അപ്പോ കോൺഗ്രസിന് വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു.എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല.നീതി ചെയ്തില്ല , നിസംഗതയാണ് പാർലമെന്‍റില്‍ കണ്ടത്.ഭക്ഷണത്തിന്‍റെ കാര്യത്തിൽ ജനത്തെ രണ്ടാകിയപ്പോൾ കോൺഗ്രസ് ബിജെപി നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...