Sunday, May 5, 2024 11:07 pm

സാംസങിന്റെ ഏറ്റവും പുതിയ മോഡലുകളായ എം 55യും എം15 യും ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ബജറ്റ് ഫോണ്‍ സെഗ്മെന്റ് കൂടുതല്‍ മത്സരാധിഷ്ഠിത കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. വിവിധ മോഡലുകള്‍ വിപണിയെ വിറപ്പിച്ചു കൊണ്ട് കടന്നുവരുന്നുണ്ട്. ചെറിയ വിലയില്‍ സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന തരത്തില്‍ ലഭ്യമാവുന്ന ഇത്തരം ഫോണുകള്‍ പക്ഷേ ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ലെന്ന് കൂടി ഓര്‍ക്കണം. അത്തരം ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ സാംസങും ഒട്ടും പിന്നിലല്ല. ഏത് വിഭാഗത്തിലായാലും ഒരു ശക്തനായ മത്സരാര്‍ത്ഥിയായി സാംസങ് കൂടെയുണ്ടാകും എന്നതാണ് സത്യം. ഇപ്പോഴിതാ സാംസങിന്റെ ഏറ്റവും പുതിയ മോഡലുകളായ എം55യും എം15 യും വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ് ഗ്യാലക്സി എം55 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഗ്യാലക്സി എം15 5ജിയ്ക്കൊപ്പം ഈ മോഡല്‍ അടുത്തിടെ ബ്രസീലില്‍ അവതരിപ്പിച്ചിരുന്നു. ഗ്യാലക്സി എം55 5ജിയില്‍ ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ചിപ്സെറ്റാണ് നല്‍കുക എന്നതാണ് സൂചന. അതേസമയം ഗ്യാലക്സി എം15 5ജിയില്‍ ഒക്റ്റാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6100+ SoC ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ രണ്ട് ഹാന്‍ഡ്‌സെറ്റുകളും ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വകഭേദങ്ങള്‍ അവയുടെ ആഗോള മോഡലുകള്‍ക്ക് സമാനമായിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും പൂര്‍ണമായും ആ ഡിസൈനും ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നത് ആവണമെന്നില്ല. അതേസമയം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ രണ്ട ഹാന്‍ഡ്സെറ്റുകളുടെയും വില വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നിരുന്നു. ഗ്യാലക്സി എം55 5ജി, ഗ്യാലക്സി എം15 5ജി എന്നിവയുടെ വരവ് കാണിക്കുന്ന ആമസോണ്‍ ഇന്ത്യ ബാനറുകള്‍ ഹാന്‍ഡ്സെറ്റുകളുടെ വരാനിരിക്കുന്ന ഇന്ത്യന്‍ ലോഞ്ച് സ്ഥിരീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രണ്ട് ഫോണുകളുടെയും ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം55 സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 SoC-യുമായി വരുമെന്ന് ബാനറുകളിലൊന്ന് സൂചിപ്പിക്കുന്നു. മറ്റൊരു ബാനര്‍ സൂചിപ്പിക്കുന്നത് ഗ്യാലക്സി എം15 കേന്ദ്രീകൃത വാട്ടര്‍ ഡ്രോപ്പ് നോച്ചും 6,000 എംഎഎച്ച് ബാറ്ററിയും ഉള്ള എസ് അമോലെഡ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്നാണ്. ഗ്യാലക്സി എം55യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 8 ജിബി + 128 ജിബി ഓപ്ഷന് 26,999 രൂപയും, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 29,999 രൂപയും, 32,999 രൂപയുമാണ്. ഗ്യാലക്സി എം155 ജി ഇന്ത്യയില്‍ 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി ഓപ്ഷനുകള്‍ക്ക് യഥാക്രമം 13,499 രൂപയും, 14,999 രൂപയും ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ, തടിച്ചുകൂടിയത് 1500ഓളം പേർ

0
ഷിലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ മേഘാലയയിൽ നാട്ടുകാർ...

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...