ത്രികോണ മത്സരത്തിൽ ബിജെപിക്ക് അനായാസ വിജയം ; സൗരഭ് ജോഷി ചണ്ഡീഗഡ് മേയർ

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഡ്: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. പ്രതിപക്ഷത്തെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ഐക്യമുണ്ടാകാതെ വന്നതോടെയാണ് ബിജെപിക്ക് മികച്ച വിജയം നേടാനായത്. ബിജെപിയുടെ സൗരഭ് ജോഷി ചണ്ഡീഗഢ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 36 അംഗ സഭയിൽ ജോഷിക്ക് 18 വോട്ടുകൾ ലഭിച്ചു. 11 വോട്ടുകൾ നേടിയ ആം ആദ്മി സ്ഥാനാർത്ഥി യോഗേഷ് ധിംഗ്രയെയും ഏഴ് വോട്ടുകൾ നേടിയ കോൺഗ്രസ് നോമിനി ഗുർപ്രീത് സിംഗ് ഗാബിയും പരാജയപ്പെട്ടു. മുനിസിപ്പൽ കോർപ്പറേഷനിൽ 35 അംഗ കൗൺസിലിൽ കൗൺസിലർമാർക്ക് പുറമെ, എംപിക്കും വോട്ടവകാശമുണ്ട്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 36 ആയി. കേവല ഭൂരിപക്ഷം 19 ആയിരുന്നു. എന്നാൽ കോർപറേഷനിൽ ബിജെപി 18 സീറ്റിലാണ് ജയിച്ചത്. 11 കൗൺസിലർമാരുള്ള എഎപിക്കും ആറ് കൗൺസിലർമാരുള്ള കോൺഗ്രസിനുമിടയിൽ ഐക്യമുണ്ടായില്ല. അതിനാൽ തന്നെ ത്രികോണ മത്സരമാണ് മേയർ സ്ഥാനത്തേക്ക് നടന്നത്.

സുതാര്യത ഉറപ്പാക്കാൻ രഹസ്യ ബാലറ്റ് ഒഴിവാക്കി കൈയ്യുയർത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബിജെപി കൗൺസിലർ ജസ്മൻപ്രീത് സിംഗ് 18 വോട്ടുകൾ നേടി സീനിയർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു, എഎപി സ്ഥാനാർത്ഥി മുനവർ ഖാന് 11 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ സുമൻ ശർമ്മ 18 വോട്ട് നേടി ഡെപ്യൂട്ടി മേയറായി. 11 വോട്ട് നേടിയ ആം ആദ്മി പാർട്ടിയുടെ ജസ്വീന്ദർ കൗറിനെ പരാജയപ്പെടുത്തി. സ്വതന്ത്ര സ്ഥാനാർത്ഥി രാമചന്ദ്ര യാദവ് വോട്ടെടുപ്പിന് മുമ്പ് പിന്മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...