ബി.എസ്.പി നേതാവിനെ വെട്ടിക്കൊന്ന കേസില്‍ ബി.ജെ.പി വനിതാനേതാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബി.എസ്.പി തമിഴ്‌നാട് പ്രസിഡന്റ് കെ.ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നകേസില്‍ നിരവധി കേസുകളിൽ പ്രതിയും ബി.ജെ.പി വനിതാനേതാവുമായ അഞ്ജലൈ പിടിയില്‍. നോര്‍ത്ത് ചെന്നൈയിലെ ജില്ലാനോതാവായിരുന്ന അഞ്ജലൈ ഒളിവിലായിരുന്നു. അഞ്ജലൈക്ക് പുറമെ അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ ആയ അഡ്വ ഹരിഹരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി നോര്‍ത്ത് ചെന്നൈ ജില്ലാ വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു അഞ്ജലൈ. കൊലപാതകത്തില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ അഞ്ജലൈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പത്തോളം സ്റ്റേഷനുകളിൽ അഞ്ജലൈക്കെതിരെ ​നിരവധി ​കേസുകൾ ഉണ്ട്. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പത്ത്‌ലക്ഷം രൂപ ആഞ്ജലൈ കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ കൊലപാതകം നടത്താനെത്തിയ പ്രതികള്‍ക്ക് താമസസൗകര്യവും ഒരുക്കിയത് അഞ്ജലൈയാണെന്ന് പോലീസ് പറയുന്നു. കൊലപാതകകേസില്‍ ഇതുവരെ 15 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ തിരുവെങ്കിടം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ കൂവം നദിയില്‍ എറിഞ്ഞ മൊബൈല്‍ ഫോണുകള്‍ പോലീസ് സംഘം കണ്ടെത്തി. ഈ മാസം അഞ്ചിനാണ് അക്രമിസംഘം വീടിന് സമീപത്തുവെച്ച് ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...