കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം – പരിഹാരമാണ് വേണ്ടത് ; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാശ്മീരിലെ ഭീകരാക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ വമ്പൻ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. ജന്തർ മന്തറിൽ ജൻ അക്രോശ് റാലി ഉദ്ഘാടനം ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിൽ പരിഹാരമാണ് വേണ്ടത്, യോഗങ്ങൾ അല്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ കേന്ദ്രസർക്കാർ കുറെ യോഗങ്ങൾ നടത്തി. ഇനിയെങ്കിലും പരിഹാരം എന്തെങ്കിലും കൈയിൽ ഉണ്ടെങ്കിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അത് തുറന്ന് പറയണം.

എത്രയധികം പേർ കശ്മീരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ആലോചനയല്ലാതെ ഒന്നും നടക്കുന്നില്ല. ബിജെപി കശ്മീരിൽ പൂർണ പരാജയമാണ്. ഇനിയെങ്കിലും കശ്മീരിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയം ബിജെപി നിർത്തണം. കശ്മീരി പണ്ഡിറ്റുകളെ എവിടെയെല്ലാം സ്ഥലം മാറ്റിയെന്ന വിവരങ്ങൾ അടങ്ങിയ ട്രാൻസ്ഫർ ലിസ്റ്റ് ബിജെപി എന്തിന് പുറത്തുവിട്ടുവെന്ന് കെജ്രിവാൾ ചോദിച്ചു. ഇത് ഭീകരർക്ക് സഹായമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...