തിരുവനന്തപുരം ; യുഡിഎഫ് വോട്ടു ബാങ്കുകളിൽ കടന്നു കയറാൻ ബി.ജെ.പി ശ്രമിക്കുന്നത് ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി ഇന്ന് യോഗം ചേരും. ബി.ജെ.പി നീക്കത്തെ നേതൃത്വം ലാഘവത്തോടെ കണ്ടുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നതിന് പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചത്. എ, ഐ ഗ്രൂപ്പുകൾ അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗങ്ങളുമായി നിരന്തരമായി ഇടപെടുന്നതിന് യോഗത്തിൽ പദ്ധതി തയ്യാറാക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും.
കഴിഞ്ഞ ദിവസം, തലശ്ശേരി ബിഷപ്പ് ഹൗസിൽ എത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ബി.ജെ.പി നടത്തുന്ന നീക്കത്തിൽ യാതൊരു ആശങ്കയുമില്ലെന്നും ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ പ്രതികരിച്ചു.ബിഷപ്പുമായുള്ള ചർച്ച ആശാവഹമാണെന്നും ആർക്കും ആരെയും കാണാമെന്നും അദ്ദേഹം പറഞ്ഞു. റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യം വളച്ചൊടിച്ചത് സിപിഎം തന്ത്രമണെന്ന് കുറ്റപ്പെടുത്തി. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് എന്നിവരും സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































