തൃശൂര്‍ : മധ്യപ്രദേശിലെ ബസപകടത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കുട്ടികളെല്ലാം സുരക്ഷിതര്‍. തലക്ക് പരുക്കേറ്റ എഡ്വിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു. അപകടത്തില്‍ മധ്യപ്രദേശുകാരനായ ക്ലീനര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശില്‍ എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികളാണ് പഠന യാത്രയ്ക്ക് പോയത്. ഏഴ് അധ്യാപകരും 60 വിദ്യാര്‍ഥികളും രണ്ട് ബസുകളിലാണ് യാത്ര ചെയ്തിരുന്നത്. ഇതില്‍ ഒരു ബസാണ് താഴ്ചയിലേയ്ക്ക് മറിഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























