വയനാട് ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട് ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് (മ്യൂക്കോ മൈക്കോസിസ്) രോഗബാധ സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

മെയ് 20ന് കൊവിഡ് രോഗമുക്തി നേടിയ ശേഷം ചികിത്സയില്‍ തുടരവെ കണ്ണിന് അസ്വസ്ഥതയും കടുത്ത തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിപ്പിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രോഗം മനസ്സിലാക്കുന്നതില്‍ മാനന്തവാടി മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായും നിലവില്‍ രോഗി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.

മെയ് 09 നാണ് വയോധികന് കോവിഡ് രോഗബാധ സ്ഥിരീകച്ചത്. തുടര്‍ന്ന് 19 ന് തലവേദനയെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ കൊവിഡ് നെഗറ്റീവായെങ്കിലും ക്ഷീണം മൂലം ചികിത്സയില്‍ തുടര്‍ന്നു. 21 ന് വീണ്ടും കടുത്ത തലവേദനയും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് സാധാരണ ചികിത്സ തന്നെ തുടര്‍ന്നെങ്കിലും 27 ന് കണ്ണിന് തടിപ്പ് കൂടുകയും മൂക്കില്‍കൂടി രക്തസ്രാവമുണ്ടാകുകയും ചെയ്തു.

എന്നാല്‍ രക്തസമ്മര്‍ദം മൂലമാണ് ഇത്തരത്തിലുണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒടുവില്‍ മെയ് 28ന് സ്വമേധയാ ഡി സ്ചാര്‍ജ്ജ് വാങ്ങി രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച്‌ നടത്തിയ പരിശോധനയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. കണ്ണിന് രോഗബാധ ഗുരുതരമായതിനാല്‍ ഇടതു കണ്ണ് പൂര്‍ണ്ണമായും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്ക് ശേഷം രോഗിയെ ഇന്ന് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....