അപകടകാരിയായ ബ്ലാക്ക് ഫംഗസ് പിടിമുറുക്കുന്നു ; പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എയിംസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യൂകോര്‍മൈകോസിസ്) അണുബാധകളുടെ എണ്ണം മൂന്നക്കം കടന്നു കുതിക്കുകയാണെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡികല്‍ സയന്‍സസ് (എയിംസ്) ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. എം.വി.പത്മ ശ്രീവാസ്തവ പറഞ്ഞു. ബ്ലാക്ക് ഫംഗസ് കേസുകളില്‍ അതിവേഗം വര്‍ധനയുണ്ടാകുന്നതായി പത്മ ശ്രീവാസ്തവ പറഞ്ഞു.

കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതുമൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക്  ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ള കോവിഡ് രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കി.

ബ്ലാക്ക്  ഫംഗസ് കേസുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. ദിവസവും ഇരുപതിലധികം കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നുണ്ട്. മേയ് 7 മുതല്‍ ഇതുവരെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ നൂറോളം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്തു. നിലവില്‍ 69 രോഗികള്‍ മ്യൂകോര്‍മൈകോസിസ് ബാധിച്ച്‌ ആശുപത്രിയിലുണ്ട്. എയിംസ് ട്രോമ സെന്ററിലും എയിംസ് ഝജ്ജറിലും പ്രത്യേകം മ്യൂകോര്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചതായി പത്മ ശ്രീവാസ്തവ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...

ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ...

0
കണ്ണൂർ: സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ്...