ബ്ലാക്ക് ഹോക്ക് ഡൗണ്‍ താരം ടോം സൈസ്‌മോര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : പ്രശസ്ത അമേരിക്കന്‍ നടന്‍ ടോം സൈസ്‌മോര്‍ (61) അന്തരിച്ചു. സേവിങ് പ്രൈവറ്റ് റയാന്‍, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു സൈസ്‌മോറിന്റേത്. തലച്ചോറിലെ അസുഖത്തേത്തുടര്‍ന്ന് സൈസ്‌മോറിനെ ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷാഘാതത്തേത്തുടര്‍ന്നാണ് ഈ രോഗാവസ്ഥയുണ്ടായതെന്ന് അദ്ദേഹത്തിന്‍റെ മാനേജര്‍ ചാള്‍സ് ലാഗോ പറഞ്ഞു.

തോമസ് എഡ്വാര്‍ഡ് സൈസ്‌മോര്‍ ജൂനിയര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1961 നവംബര്‍ 29-ന് ഡിട്രോയിറ്റിലാണ് ജനനം. ഒലിവര്‍ സ്‌റ്റോണ്‍ സംവിധാനം ചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ നാച്ചുറല്‍ ബോണ്‍ കില്ലേഴ്‌സ് എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവിന്‍റെ വേഷം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വൂഡി ഹാറിള്‍സണും ജൂലിയറ്റ് ലൂയിസുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘ഹീറ്റ്’ എന്ന ചിത്രത്തില്‍ അല്‍ പച്ചിനോയ്ക്കും റോബര്‍ട്ട് ഡി നീറോയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തി. 1998-ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ടോം ഹാങ്ക്‌സ് ചിത്രം സേവിങ് പ്രൈവറ്റ് റയാനിലെ വേഷം അദ്ദേഹത്തിന് ഏറെ കയ്യടികള്‍ നേടിക്കൊടുത്തു. സിനിമകള്‍ക്ക് പുറമേ ക്രാഷ്, ഹവായ് ഫൈവ്-ഓ, ഷൂട്ടര്‍, ട്വിന്‍ പീക്‌സ് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലും സൈസ്‌മോര്‍ ഭാഗമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...