ഡൽഹി മദ്യനയ കേസ് ; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 10 ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്‌മി പാർട്ടി (എഎപി) നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിറ്റി കോടതി മാറ്റിവെച്ചു. കേസ് മാർച്ച് 10ന് ഉച്ചയ്ക്ക് 2 മണിക്ക് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. 2021-22 വർഷത്തേക്ക് തയ്യാറാക്കിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് മനീഷ് സിസോദിയയെ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ) ഒരഴ്ചക്ക് മുൻപാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിനായി എപ്പോൾ വിളിച്ചാലും കേന്ദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുമെന്ന് ജാമ്യാപേക്ഷയിൽ സിസോദിയ പറഞ്ഞു. എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി 26 നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചനയ്ക്കും ഇന്ത്യൻ ശിക്ഷാനിയമത്തിനും (ഐപിസി) അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരവുമാണ് സിസോദിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിന് ആവശ്യമായ എല്ലാ റിക്കവറികളും ഇതിനകം നടത്തിയതായും തന്നെ കസ്റ്റഡിയിൽ വെയ്ക്കുന്നതിലൂടെ മറ്റ് പ്രയോജങ്ങൾ ഉണ്ടാകില്ലെന്നും ജാമ്യാപേക്ഷയിൽ സിസോദിയ പറഞ്ഞു. അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസി സിസോദിയയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച മനീഷ് സിസോദിയ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

അതേസമയം മനീഷ് സിസോദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ ശനിയാഴ്ച സെൻട്രൽ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. ‘മനീഷ് സിസോദിയയെ വിട്ടയക്കുക’ എന്ന മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഉയർത്തിയത്. വിദ്യാഭ്യാസ മേഖലയിൽ ഡൽഹി സർക്കാർ നടത്തിവരുന്ന നല്ല പ്രവർത്തനങ്ങൾ തടയാനാണ് സിസോദിയയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പാർട്ടി ആരോപിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....