ആയില്യ പൂജയ്ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാഗപൂജയ്ക്ക് ഏറ്റവും പ്രധാന്യമുള്ള ദിനമാണ് ആയില്യം. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളില്‍ നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകള്‍ നടത്താറുണ്ട്. ജില്ലയിലെ ക്ഷേത്രങ്ങളില്‍ ആയില്യം പൂജ നാളെ.

നീർവിളാകം : തെക്കേടത്ത് കുടുംബക്കാവിലെ ആയില്യം പൂജയും നൂറുംപാലും ഞായറാഴ്ച രാവിലെ എട്ടുമുതൽ നടക്കും. തിരുമൂലപുരം ശ്യാം നാഥ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
ഇടയാറന്മുള : കയ്യാലിൽ കുടുംബക്കാവിലെ ആയില്യംപൂജ ഞായറാഴ്ച രാവിലെ ഒൻപതിന് അനിൽകുമാർശർമയുടെ കാർമികത്വത്തിൽ നടക്കും.
മുക്കൂട്ടുതറ : കൊടുങ്ങൂർ ആയില്യംകാവ് നാഗരാജാ മൂലക്ഷേത്രത്തിൽ ആയില്യംപൂജ ഞായറാഴ്ച നടക്കും. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. മേൽശാന്തി ജിഷ്ണു നമ്പൂതിരിയാണ് സഹകാർമികൻ. രാവിലെ 8.30-ന് മൃത്യുഞ്ജയഹോമം, 11.30-ന് സർപ്പപൂജ, നൂറുംപാലും തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.
ഇടയാറന്മുള : ചെറുവള്ളിൽ കുടുംബ സർപ്പക്കാവിലെ ആയില്യംപൂജ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. വെട്ടിക്കോട്ട് ശ്രീവത്സലൻ തിരുമേനികാർമികത്വം വഹിക്കും. വൈകിട്ട് സർപ്പബലി നടക്കും.
കോന്നി : കോന്നി കല്ലറേത്ത് കുടുംബക്കാവിലെ ആയില്യം പൂജ ഞായറാഴ്ച രാവിലെ ഒൻപതിന് നടക്കും. സുരേഷ് ഭട്ടതിരി, ലാൽഭട്ടതിരി എന്നിവർ കാർമികത്വം വഹിക്കും.
ഓമല്ലൂർ : ശ്രീരക്തകണ്ഠസ്വാമി വിലാസം തോളൂർ കുടുംബസമിതിയുടെ കാവിലെ ആയില്യംപൂജയും നൂറുംപാലും ഞായറാഴ്ച രാവിലെ 11-ന് നടക്കും. 12-ന് കുടുംബസമിതി പ്രസിഡന്റ് ആർ. ഭാസ്കരൻ നായരുടെ അധ്യക്ഷതയിൽ പൊതുയോഗം ചേരും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....