എലിപ്പനി എങ്ങനെ പകരുന്നു?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നത് എലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നേരത്തേ കണ്ടെത്തിയാൽ രോഗം ചികിത്സിച്ചു മാറ്റാം. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു 68 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

എലിമൂത്രം കലർന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും. കുളിക്കുന്ന വെള്ളത്തിൽ എലിമൂത്രം കലർന്നിട്ടുണ്ടെങ്കിൽ കണ്ണിലൂടെയും അവ ശരീരത്തിലെത്തും. എലിമൂത്രം കലർന്ന വെള്ളത്തിലൂടെ വളർത്തുമൃഗങ്ങളുടെ ശരീരത്തിലും ബാക്ടീരിയകൾ കയറിപ്പറ്റും.

ലക്ഷണങ്ങൾ…
കടുത്ത പനി
കഠിനമായ തലവേദന
കണ്ണിനു ചുവപ്പ്
തൊലിപ്പുറത്ത് ചുവന്ന തടിപ്പ്

എങ്ങനെ പ്രതിരോധിക്കാം?
1. വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കെെയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക്ക് എന്നിവ ഉപയോ​ഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
2. ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കുക.
3. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരേണ്ടതാണ്. എലിപ്പനി പ്രാരം​ഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ ഒഴിവാക്കുക.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിൽ കൂടുതൽ ജില്ലകൾ രൂപീകരിക്കാൻ സർക്കാർ നീക്കം

0
ന്യൂഡൽഹി : വെസ്റ്റ് ബംഗാളിൽ ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ജില്ലകൾ രൂപീകരിക്കണമെന്ന...

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

0
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് കോൺഗ്രസ് നേതാവ്...

കൊച്ചി എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

0
കൊച്ചി: കൊച്ചി എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയിൽ...

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനി അടക്കമുള്ള 6 പ്രതികൾ നൽകിയ അപ്പീൽ...

0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി...