മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സ്ഥാപനങ്ങളെ തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കരിനിയമങ്ങൾ ; ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി ഇബ്രാഹിംകുട്ടി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സംസ്ഥാനത്തെ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സ്ഥാപനങ്ങളെ തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആ മേഖലയിൽ കരി നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി ഇബ്രാഹിംകുട്ടി പറഞ്ഞു. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ആരംഭിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂളുകളിൽ വിജയശതമാനം കൂട്ടിയും, പരീക്ഷ മാനദണ്ഡങ്ങൾ ലഘൂകരിച്ചും അവിടേക്ക് കൂടുതൽ പഠിതാക്കളെ ആകർഷിക്കുന്നതിനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് പ്രീണനം പോലെ കേരളത്തിലെ ഡ്രൈവിംഗ് പരിശീലന മേഖല ഊരാളുങ്കൽ സൊസൈറ്റി പോലെയുള്ള സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിനാണ് സർക്കാരിൻറെ ഗൂഡനീക്കം അദ്ദേഹം പറഞ്ഞു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. ഒരു ടെസ്റ്റ് കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 40 പേരുടെ പ്രവേശനം എന്നത് വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാൽ വലിയ കാലതാമസം കൂടാതെ പ്രായോഗിക പരീക്ഷ നടത്തണം. നിലവിൽ ഇത് അനന്തമായി നീണ്ടുപോകുന്ന സാഹചര്യമുണ്ട്. വിദേശത്ത് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ ഇത് ദോഷമായി ബാധിക്കുന്നു. ഉച്ചയ്ക്കുശേഷം സംസ്ഥാനത്തെ എല്ലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസും അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണ്.

പൊതുജനങ്ങളെ അവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. മലയോര ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്നും ആവശ്യക്കാർ യാത്രചെയ്ത് ഓഫീസിൽ എത്തുമ്പോഴേക്കും അത് അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. എട്ടു മണിക്കൂർ പ്രവർത്തിക്കേണ്ടുന്ന ഒരു സർക്കാർ ഓഫീസ് പകുതിസമയം അടച്ചിടുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. തുണ്ടിൽ മനോഹരൻ, എഡി ജോൺ, ഷീബ കുറ്റിപ്പുറം, അജയകുമാർ കോതമംഗലം,കെ ഡി ലെനിൻ കുമാർ, എം ജീമോൻ, മായ എസ് നായർ, വി എൻ ജയകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ടുമാരായി അമൽ ദേവ് (തിരുവനന്തപുരം) വിനോദ് ഭാസ്കർ (കൊല്ലം) രതീഷ് ശിവരാജൻ (ആലപ്പുഴ) എൻ ടി രാജു (പത്തനംതിട്ട) ബിൽസൺ ടോംസ് (ഇടുക്കി) ജി എ ജോൺ (എറണാകുളം ) പി ജി ശശീന്ദ്രൻ (തൃശ്ശൂർ) മോഹൻ കക്കോടി (കോഴിക്കോട് ) മൂസ പെരനിക്കാട് ( മലപ്പുറം) സി സി ടൈറ്റസ് ( കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...