Friday, July 4, 2025 8:27 pm

ഹണി ട്രാപ്പില്‍ വ​സ്ത്ര​വ്യാ​പാ​രി​ കുടുങ്ങി ; പണവും കാറും സ്വര്‍ണ്ണവും തട്ടിയെടുത്ത യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : അ​ശ്ലീ​ല ചി​ത്ര​മെ​ടു​ത്ത​താ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​സ്ത്ര​വ്യാ​പാ​രി​യി​ൽ​നി​ന്നും സ്വ​ർ​ണ​വും വാ​ഹ​ന​വും പ​ണ​വും ക​വ​ർ​ന്ന മ​ല​യാ​ളി​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​പ്പൂ​ർ അ​മ്മാം​പാ​ള​യം സു​ധ (30), ഉ​ടു​മ​ലൈ സെ​ന്തി​ൽ​കു​മാ​ർ (56), പാ​ല​ക്കാ​ട് സ​തീ​ഷ് (31), ചി​റ്റൂ​ർ ക​മ​ൽ (50), അ​ജ​യ​ൻ (38) എ​ന്നി​വ​രാ​ണ് കോയമ്പത്തൂര്‍ രാ​ജ​വീ​ഥി വി​നോ​ദ് കു​മാ​റി (32)ന്റെ  പ​രാ​തി​യെ തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്.   ആ​ർ.​എ​സ്.​പു​ര​ത്തി​ൽ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന വി​നോ​ദ് കു​മാ​റി​ന്റെ  ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ച സു​ധ​യു​മാ​യി വി​നോ​ദ് കു​മാ​ർ പ്ര​ണ​യ​ത്തി​ലാ​കു​ക​യും നേ​രി​ൽ കാ​ണു​ന്ന​തി​നാ​യി ആ​ന​മ​ലൈ പൂ​വ​ല​പ​രു​ത്തി​യി​ലെ ഫാം ​ഹൗ​സി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തു വി​ശ്വ​സി​ച്ച് ഡി​സംബ​ർ 31ന് ​പൂ​വ​ല​പ്പ​രു​ത്തി​യി​ലെ​ത്തി​യ വി​നോ​ദ് കു​മാ​റി​ന്റെയും സുധയുടെയും സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ വീ​ഡി​യോ എ​ടു​ത്ത​താ​യി ന​ടി​ച്ച് വീ​ടി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ സെ​ന്തി​ൽ​കു​മാ​റും സം​ഘ​വും വി​നോ​ദ് കു​മാ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന അ​ഞ്ചു​പ​വ​ന്റെ  സ്വ​ർ​ണ​ചെ​യി​നും മീ​നാ​ക്ഷി​പു​രം എ​ടി​എ​മ്മി​ൽ​നി​ന്നും വി​നോ​ദ് കു​മാ​റി​ന്റെ  കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച്  പ​ണ​വും ഹോ​ണ്ടാ സി​റ്റി കാ​റും ക​വ​രു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​നോ​ദ് കു​മാ​ർ ആ​ഴി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും പോ​ലീ​സ് സു​ധ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘ​ത്തെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ചി​റ്റൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്തി (24) നു​വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഘ​ നേ​താ​വ് സെ​ന്തി​ൽ​ കു​മാ​റി​ന്റെ  പേ​രി​ൽ മ​ട​ത്തു​ക്കു​ളം, ഉ​ടു​മ​ലൈ എ​ന്നീ വി​വി​ധ പോ​ലീ​സ് സ്റ്റേഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...

ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയ...

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...