പ്രതികളെ അറിയില്ലെന്ന് മീര ; എല്ലാ കാര്യങ്ങളും ഡി.സി.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മോഡല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഷംന കേസിലെ പ്രതികളെ അറിയില്ലെന്ന് മോഡല്‍ മീര. ‌പരസ്യമോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടത്. തനിക്ക് പോകാന്‍ കഴിയാത്തതിനാലാണ് മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. പാലക്കാട്ടെത്തി ട്രാപ്പിലായ ആ പെണ്‍കുട്ടിയാണ് തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്. അവളോട് ഹോട്ടലില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് താന്‍ പറഞ്ഞതെന്നും മീര പറഞ്ഞു.

എല്ലാ കാര്യങ്ങളും ഡി.സി.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ക്ക് പ്രതികളുടെ നമ്പര്‍ കിട്ടിയത്. എനിക്ക് വേറെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ നമ്പര്‍ സുഹൃത്തിന് നല്‍കി. പിന്നീട് പാലക്കാട്ട്‌ പ്രശ്‌നമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ അവരോട് തിരികെ വരാന്‍ പറഞ്ഞിരുന്നുവെന്നും മീര വിശദീകരിച്ചു.

മീര വഴിയാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളുടെ നമ്പര്‍ ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതികള്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മോഡലിംഗ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ പാലക്കാട്ട് എത്തിച്ചത്. തുടര്‍ന്ന് ഹോട്ടലുകളില്‍ പാര്‍പ്പിച്ച്‌ സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചെന്നും പണവും സ്വര്‍ണവും തട്ടിയെടുത്തെന്നുമാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...