ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോണ്‍ഗ്രസ് പഴയതു മറന്നുവെന്നും പുറത്താക്കിയത് ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെ ആണെന്നും  ജോസ് കെ മാണി.  കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് തള്ളിപ്പറഞ്ഞത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം എന്ന നിസാര കാര്യത്തിന്റെ പുറത്താണ് കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. ഇതൊരു നീതിയുടെ പ്രശ്നമാണ്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഇല്ലാത്ത ധാരണയുടെ പേരിലുള‌ള തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ജോസ് കെ മാണി ആരോപിച്ചു.

മുന്നണിയില്‍ ധാര്‍മ്മികതയും നീതിയും നടപ്പായില്ല. ഒരായിരം തവണ പി.ജെ ജോസഫിനെ മുന്നണിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നിരന്തരം പ്രസ്താവന നടത്തിയ ആളാണ് പി.ജെ ജോസഫ്. ധാരണയും കരാറും എല്ലാവര്‍ക്കും ഒരു പോലെയാകണം. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. ഇല്ലാത്ത ധാരണയുണ്ടെന്ന് പറഞ്ഞെടുത്ത നടപടിയാണിതെന്നും ജോസ് കെ മാണി ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...